വൻ തിരിമറി.. സർക്കാർ ജോലിയിൽ പ്രവേശിച്ച് നാല് വർഷം, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് കുറഞ്ഞ് 10 വയസ്..



ആലപ്പുഴ: സർക്കാർ ജോലിയിൽ പ്രവേശിച്ച് നാല് വർഷം പിന്നിട്ടപ്പോൾ സർവീസ് രേഖകളിൽ ഉദ്യോഗസ്ഥന് കുറഞ്ഞത് പത്ത് വയസ്സ്. ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ജനനത്തീയതിയിലാണ് വൻ തിരിമറി നടന്നത്. ജോലിയിൽ പ്രവേശിച്ചപ്പോഴുള്ള ജനനത്തീയതി പ്രകാരം അടുത്ത വർഷം വിരമിക്കേണ്ട ഉദ്യോഗസ്ഥന് തിരുത്തിയ രേഖകൾ വഴി 2037 വരെ സർവീസ് നീട്ടിക്കിട്ടും. സർവീസ് നീട്ടുന്നതിനായി കൃത്രിമ രേഖകൾ ചമച്ചതാണോ എന്നറിയാൻ സംസ്ഥാന ഗവൺമെന്റിന്റെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അന്വേഷണം ആരംഭിച്ചു. 2005 ജൂലൈയിലാണ് ഇദ്ദേഹം എൽഡി ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചത്. നിയമന ശുപാർശ നൽകിയവരുടെ പട്ടിക പിഎസ്‌സി ഗസറ്റിൽ പ്രസിദ്ധീകരിച്ചപ്പോൾ ഉദ്യോഗസ്ഥന്റെ ജനനവർഷം 1971 ആയിരുന്നു. എന്നാൽ 2001–2005 കാലയളവിൽ ജോലിയിൽ പ്രവേശിച്ച എൽഡി ക്ലാർക്കുമാരുടെ സീനിയോറിറ്റി പട്ടിക 2009ൽ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചപ്പോൾ ജനനവർഷം 1981 ആയി മാറി



أحدث أقدم