കാൻസറില്ല, എല്ലാം സഹതാപത്തിന് വേണ്ടിയുള്ള അഭിനയം’; മുടി കൊഴിയുന്നത് ലൈവായി കാണിച്ച് രേണു


സോഷ്യൽ മീഡിയയിലെ ക്രൂര പരിഹാസങ്ങൾക്ക് മറുപടി നൽകി രേണു സുധി. തനിക്ക് കാൻസർ ഇല്ലെന്ന ആരോപണങ്ങൾക്കാണ് രേണു മറുപടി നൽകിയിരിക്കുന്നത്. രേണുവിന് കാൻസർ അല്ലെന്നും സഹതാപവും ലൈക്കുകളും നേടിയെടുക്കാനുള്ള അഭിനയം മാത്രമാണെന്നും പറഞ്ഞവർക്കാണ് രേണു മറുപടി നൽകുന്നത്.ലൈവായി തന്റെ തലയിൽ നിന്നും മുടി കൊഴിയുന്നത് കാണിച്ചു കൊടുത്തുകൊണ്ടാണ് രേണു പരിഹസിച്ചവർക്ക് മറുപടി നൽകിയിരിക്കുന്നത്. തമിഴ് ഗാനത്തിനൊത്ത് അഭിനയിക്കുന്ന തന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വിഡിയ്‌ക്കൊപ്പം പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു രേണുവിന്റെ പ്രതികരണം.



”എനിക്ക് കാൻസർ ഇല്ല എന്ന് പറയുന്നവരോട്, അതെ എന്റെ മനസിന് കാൻസർ ഇല്ല.പക്ഷെ എന്റെ ശരീരത്തിന്. നിങ്ങളുടെ കുത്തുവാക്കുകളേക്കാൾ വലിയൊരു കാൻസറല്ല എന്റെ ശരീരത്തെപിടികൂടിയിരിക്കുന്നത്. മുടിയിൽ ഒന്ന് തൊട്ടാൽ മതി അത് കയ്യിലേക്ക് കൊഴിഞ്ഞു വീഴുകയാണ്” എന്നാണ് രേണുകുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് പിന്തുണയുമായെത്തുന്നത്. ‘പറയുന്നവർ എന്തും പറഞ്ഞോട്ടെ. അടിക്കുന്ന കാറ്റിനൊക്കെ വേലികെട്ടി തടയാൻ പറ്റുമോ? ധൈര്യമായി മുന്നോട്ടു പോകൂ ഈശ്വരനുണ്ടെന്ന വിശ്വാസത്തിൽ, ആരെയാടോ ബോധിപ്പിക്കുന്നെ. പറയുന്നവർ പറയട്ടെ’ എന്നിങ്ങനെയാണ് കമന്റുകൾ

أحدث أقدم