
കൊല്ലം: കൊല്ലം കോർപ്പറേഷനിൽ 165 ടാബുകളും ആയിരത്തിലേറെ പിപിഇ കിറ്റുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ടാബുകൾ 2011 ലെ സെൻസസിന് വേണ്ടി കൊണ്ടുവന്നതെന്നാണ് അന്നത്തെ ഉദ്യോഗസ്ഥർ നിലവിലെ ഭരണസമിതിയെ അറിയിച്ചത്. 2010 ൽ നിർമ്മിച്ച ടാബുകൾ ആരാണ് പർച്ചേസ് ചെയ്തത് എന്നതിനെ കുറിച്ച് വിവരമില്ല. പി പി ഇ കിറ്റുകൾക്ക് 2025 വരെ മാത്രമേ കാലാവധി ഉണ്ടായിരുന്നുള്ളൂ. 25 വർഷം എൽഡിഎഫ് ഭരിച്ച കോർപ്പറേഷൻ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് യുഡിഎഫ് പിടിച്ചെടുത്തത്. ടാബുകളുടെയും പിപിഇ കിറ്റുകളുടെയും കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മേയർ എ കെ ഹഫീസ് വ്യക്തമാക്കി