
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം പ്രകൃതി അല്ലെന്നും യുഡിഎഫ് സർക്കാരിൻറെ പരാജയമാണെന്നും കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 2026 ആയിട്ടും ഇപ്പോഴും പവർ കട്ടിന് കാരണം മഴക്കാലമാണെന്ന് പറഞ്ഞ് സർക്കാർ കൈ കഴുകുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. പവർ കട്ടിന് കാരണം പ്രകൃതിയല്ലെന്നും അത് മനുഷ്യ നിർമ്മിതമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കെഎസ്ഇബിയെ നവീകരിക്കുന്നതിനോ കുറഞ്ഞ ചിലവിൽ ദീർഘകാല വൈദ്യുതി കരാറുകൾ ഉറപ്പാക്കുന്നതിനോ സംസ്ഥാനം പരാജയപ്പെടുന്നു. മുടക്കമില്ലാതെ വൈദ്യുതി പോലും നൽകാൻ കഴിയാത്ത ഒരിടത്ത് എങ്ങനെയാണ് പുതിയ തൊഴിലവസരങ്ങളും സ്റ്റാർട്ടപ്പുകളും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയും വളരുകയെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം