നടുറോഡിൽ 38 വയസുകാരിയ്ക്ക് നേരെ ക്രൂര ആക്രമണം; യുവതിയുടെ കൈ വെട്ടി മാറ്റി ആൺസുഹൃത്ത്


കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. 38 -കാരിയുടെ കൈ വെട്ടി മാറ്റി ആൺസുഹൃത്ത്. കടയ്ക്കാവൂർ സ്വദേശിനി വിജിയ്ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


കടയ്ക്കാവൂർ ചാവടിമുക്കിൽ വച്ചായിരുന്നു സംഭവം. വിജിയുടെ രണ്ട് കൈകൾക്കും വെട്ടേറ്റതായാണ് പ്രാഥമിക വിവരം. ആക്രമണത്തിൽ ഒരു കൈയ്ക്ക് ഗുരുതര പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

യുവതിയുടെ ആൺസുഹൃത്താണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്

أحدث أقدم