ഇന്നലെ രാത്രിയോടെയാണ് വയോധികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. പെരുമ്പാവൂർ സ്വദേശിയായ സുരേഷ് കുമാർ ഗുരുവായൂരിൽ വാടകയ്‌ക്കെടുത്ത വീട്ടിലേക്ക് ഇന്നലെ സന്താനവല്ലി എത്തിയിരുന്നു. ഇവിടെ വെച്ച് ഇവർ തമ്മിൽ തർക്കമുണ്ടാകുകയും ഇത് പിന്നീട് വലിയ സംഘർഷത്തിലേക്ക് വഴിമാറുകയും ചെയ്തു എന്നാണ് വിവരം.
തർക്കത്തിനൊടുവിൽ സുരേഷ് കുമാറും കൂട്ടാളിയും ചേർന്ന് സന്താനവല്ലിയെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.