സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് പുതിയ അമരക്കാരി…


സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ഡയറക്ടറായി അഞ്ജു കെ എസ് ചുമതലയേറ്റു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അഞ്ജു കെ എസ്. എന്‍ജിനീയറിംഗ് ബിരുദധാരിയായ അഞ്ജു കെ എസ് 2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. സര്‍വീസില്‍ പ്രവേശിച്ച ശേഷം സബ് കളക്ടര്‍, ജില്ലാ ഡെവലപ്പ്മെന്റ് കമ്മീഷണര്‍, അഗ്രികള്‍ച്ചര്‍ ആന്റ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടര്‍, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (കെ എസ് ബിസിഡിസി) എം ഡി എന്നീ സുപ്രധാന ഭരണപരമായ പദവികള്‍ വിജയകരമായി വഹിച്ചിട്ടുണ്ട്. അതിന് ശേഷമാണിപ്പോൾ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഡയറക്ടർ സ്ഥാനത്തേക്ക് അഞ്ജു കെ എസ് നിയമിതയായിരിക്കുന്നത്.

Previous Post Next Post