അമ്മ പ്രസിഡൻറ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അൻസിബ


അമ്മ പ്രസിഡൻറ് സ്ഥാനം ഒഴിയാത്തതിൽ ശ്വേത മേനോൻറെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി അൻസിബ ഹസൻ. താൻ രാജിവയ്ക്കരുതെന്ന് മമ്മൂട്ടിയും മോഹൻലാലും വരെ പറഞ്ഞിരുന്നെന്ന ശ്വേതയുടെ വിശദീകരണത്തിൽ വിശ്വാസമില്ലെന്നാണ് അൻസിബ വ്യക്തമാക്കിയത്. അത് മമ്മൂട്ടിയും മോഹൻലാലും നേരിട്ട് പറയട്ടെ എന്നും അൻസിബ കൂട്ടിച്ചേർത്തു. ടിനി ടോമിനെതിരായ കേസിൽ കടവന്ത്ര സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്താനെത്തിയപ്പോഴാണ് അൻസിബ ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ ജാമ്യമില്ല വകുപ്പുകളിലാണ് ടിനി ടോമിനെതിരെ കേസെടുത്തിരിക്കുന്നത്. ആദ്യം കേസെടുക്കാതിരുന്ന പൊലീസ്, കോടതി നിർദേശത്തെ തുടർന്നാണ് കേസെടുക്കാൻ തയ്യാറായത്.

Previous Post Next Post