മണ്ണ് മാഫിയക്ക് എതിരെ ശക്തമായ നടപടിയുമായി പാമ്പാടി ഗ്രാമ പഞ്ചായത്ത്‌, പാമ്പാടിയിൽ വെള്ളൂർ ഉൾപ്പെടെ പല സ്ഥലത്തും മാഫിയ പിടിമുറുക്കി .



 :പാമ്പാടി -പാമ്പാടി പഞ്ചായത്തിൽ മണ്ണെടുപ്പ് മാഫിയയുടെ പ്രവർത്തനങ്ങൾ വളരെ രൂക്ഷമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ തന്നെ രണ്ട് തവണ വിജിലൻസ് പരിശോധന നടന്നിട്ടുണ്ട്. ഇനിയും പരിശോധനകൾ തുടരുമെന്നാണ് അറിയാൻ കഴിയുന്നത്. മുമ്പ് ആലാംമ്പള്ളി താലൂക്ക് ആശുപത്രിക്ക് സമീപം നടന്ന മണ്ണെടുപ്പ് പാമ്പാടിക്കാരൻ ന്യൂസ് റിപ്പോർട്ടിനെ തുടർന്ന് നിർത്തിവയ്പ്പിച്ചിരുന്നു വെള്ളൂർ പ്രദേശത്ത് മണ്ണ് മാഫിയ ഇതിനോടകം പല സ്ഥലങ്ങളും നോട്ടം ഇട്ടിരിക്കുന്നതായി വിവരം ഉണ്ട് ഇതിൻ്റെ റിപ്പോർട്ട് ഉടൻ തന്നെ പാമ്പാടിക്കാരൻ ന്യൂസ് പുറത്ത് വിടും 

എന്നാൽ, എഞ്ചിനീയറിംഗ് വിഭാഗത്തിന് ഇത്തരം പ്രവർത്തനങ്ങൾ ഫലപ്രദമായി നിരീക്ഷിക്കുന്നതിന് നിരവധി പരിമിതികളുണ്ട്. ഒരു ഓവർസിയറുടെ ചുമതലയിൽ ഏകദേശം പത്ത് വാർഡുകൾ വരുന്നതിനാൽ, മറ്റ് ഔദ്യോഗിക ജോലികൾക്കിടയിലാണ് ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടത്. ഈ പരിമിതികൾ ചിലർ ദുരുപയോഗം ചെയ്യുകയാണ്.

ആയതിനാൽ പൊതുജനങ്ങളിൽ നിന്ന് ജാഗ്രതയോടെയുള്ള നിരീക്ഷണം ഉണ്ടാകുന്നതിനും, ലഭിക്കുന്ന വിവരങ്ങൾ ജനപ്രതിനിധികളിലേക്കും ബന്ധപ്പെട്ട അധികാരികളിലേക്കും സമയബന്ധിതമായി എത്തിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണം.

നിലവിൽ പരിശോധന നടന്നുവരുന്ന ഒട്ടുമിക്ക സ്ഥലങ്ങളിലും അനുവദിച്ചതിലധികം മണ്ണ് നീക്കം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, നിരവധി സ്ഥലങ്ങളിൽ സമീപവാസികൾ ചൂണ്ടിക്കാണിക്കുന്ന പ്രധാന പരാതികളിലൊന്ന്, ഇടുങ്ങിയ ഗ്രാമീണ റോഡുകളിലൂടെ അമിതഭാരമുള്ള വാഹനങ്ങൾ നിരന്തരം സർവീസ് നടത്തുന്നതാണ്.ഒരു റോഡ് പണി നടത്തിയാൽ 
ഏഴ് ദിവസം പോലും റോഡ് അടച്ചിടാൻ അനുവദിക്കാത്ത സാഹചര്യത്തിൽ, ഇത്തരം വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത സഞ്ചാരം ഗ്രാമീണ റോഡുകളുടെ രൂപകൽപ്പനാ മാനദണ്ഡങ്ങൾക്കും അവയുടെ ആയുസ്സിനും പ്രതികൂലമായി ബാധിക്കുന്നു.
ഇത്തരം അനധികൃത മണ്ണെടുപ്പ് പ്രവർത്തനങ്ങളും അമിതഭാര വാഹനങ്ങളുടെ നിയന്ത്രണരഹിതമായ സഞ്ചാരവും ഫലപ്രദമായി നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചാൽ, മേൽപ്പറഞ്ഞ പ്രശ്നങ്ങൾക്ക് ഗണ്യമായ പരിഹാരം കാണാൻ സാധിക്കും.
തുടർനടപടികൾ സ്വീകരിക്കുമെന്നും. കെട്ടിട നിർമാണതിനെന്ന പേരിൽ പെർമിറ്റ്‌ എടുത്തവർ മണ്ണ് നീക്കി ഒരു വർഷത്തിനകം നിർമാണം നടത്തേണ്ടതാണ്. അനുവദിച്ചതിൽ കൂടുതൽ മണ്ണ് നീക്കിയിട്ടുണ്ടോ എന്നും നിർമാണം തുടങ്ങിയിട്ടുണ്ടോ എന്നും പരിശോധിക്കും.അല്ലാത്ത പക്ഷം നിയമാനുസൃത ഫൈനും നടപടികളും ഉണ്ടാകും. രാവിലെ ആറു മണിക്കു മുൻപും വൈകുന്നേരം 6 മണിക്ക് ശേഷവും, പൊതു അവധി ദിവസങ്ങളിലും നടക്കുന്ന മണ്ണെടുക്കൽ അനധികൃതമാണെന്ന് പൊതു ജനത്തിന് ഗ്രാഹ്യമില്ലാത്തത് മാഫിയകൾ മുതലാക്കുന്നുണ്ട്. മുൻ ഭരണ സമിതിക്കാലത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മണ്ണെടുപ്പ് നടന്ന പഞ്ചായത്തുകളിൽ മുപ്പത്തിരണ്ടാം സ്ഥാനത്ത് പാമ്പാടി എത്തിയതെന്നു ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്ക് പറഞ്ഞു. അതിന്റെ കണക്കെടുപ്പിനെ തുടർന്നുള്ള നടപടികളാണ് ഇപ്പോഴത്തെ പരിശോധനകൾ. വാർഡ് മെമ്പറുടെയും ഭരണ സമിതിയുടെയും അറിവോടെയും പരിശോധനയോടെയുമെ മേലിൽ പെർമിറ്റ്‌ ലഭിക്കുകയുള്ളു. മണ്ണെടുക്കൽ കാര്യത്തിൽ ആരുടേയും സമ്മർദത്തിനോ ശുപാർശക്കോ വഴങ്ങില്ലെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അറിയിച്ചു.
أحدث أقدم