നിപാ രോഗിയുടെ ആരോഗ്യനിലയിൽ….


കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്ന രോഗിയെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് റൂമിലേക്ക് മാറ്റി. ഫറോക്ക് സ്വദേശിയായ 43-കാരൻ ജൂൺ 11-നാണ് അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ടത്. ജൂൺ 9 മുതൽ വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന് വിദഗ്ധ ചികിത്സയാണ് നൽകിവന്നത്. തുടർച്ചയായി നടത്തിയ രണ്ട് നിപാ പരിശോധനകളിലും നെഗറ്റീവ് ഫലം ലഭിച്ചതിനെ തുടർന്ന് ജൂലൈ 7-ന് ഐസൊലേഷൻ ഐസിയുവിൽ നിന്ന് ട്രാൻസിറ്റ് ഐസിയുവിലേക്ക് മാറ്റിയിരുന്നു. നിലവിൽ രോഗിക്ക് സംസാരിക്കാനും സ്വയം ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമായി മെച്ചപ്പെട്ടുവരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Previous Post Next Post