കോടതി ജീവനക്കാരിയുടെ ആത്മഹത്യയിൽ നിർണായക വിവരങ്ങൾ പുറത്ത്….


തിരുവനന്തപുരത്ത് കോടതി ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അന്തരിച്ച രഞ്ചിതയുടെ മുറിയിൽ നിന്നും പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ജോലിസ്ഥലത്ത് അനുഭവിക്കേണ്ടി വന്ന കടുത്ത മാനസിക സമ്മർദ്ദമാണ് തന്നെ ഈ ഘട്ടത്തിലേക്ക് നയിച്ചതെന്നാണ് രഞ്ചിതയുടെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് രഞ്ചിതയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാധാരണ പോലെ കോടതിയിലെ ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ രഞ്ചിത, തൊട്ടുപിന്നാലെ ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ ശ്രീകാര്യം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. രഞ്ചിതയുടെ മരണത്തിൽ മറ്റ് എന്തെങ്കിലും കാരണങ്ങളുണ്ടോ എന്നറിയാൻ ശ്രീകാര്യം പോലീസ് ഇവരുടെ വീട്ടിൽ വിശദമായ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് മരണത്തിന് കാരണം ജോലിസ്ഥലത്തെ സമ്മർദ്ദമാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്

കോടതിയിൽ രഞ്ചിതയ്ക്ക് മേൽ അധിക ജോലിഭാരമുണ്ടായിരുന്നോ, അതോ സഹപ്രവർത്തകരിൽ നിന്നോ മേലുദ്യോഗസ്ഥരിൽ നിന്നോ എന്തെങ്കിലും തരത്തിലുള്ള പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന കാര്യങ്ങൾ പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. രഞ്ചിതയുടെ ഫോൺ രേഖകളും സഹപ്രവർത്തകരുടെ മൊഴികളും വരും ദിവസങ്ങളിൽ പോലീസ് ശേഖരിക്കും.

أحدث أقدم