ജമ്മു കശ്മീരിലെ കുപ്‌വാരയിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം; വൻ ആയുധശേഖരം പിടികൂടി



ശ്രീനഗർ : ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ സൈന്യം വൻ ആയുധശേഖരം പിടികൂടി. കെരാൻ സെക്ടറിൽ നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തി ആയുധങ്ങൾ പിടിച്ചെടുത്തത്. കൃത്യമായ രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ നടത്തിയതെന്ന് കരസേനയുടെ ചിനാർ കോർപ്‌സ് അറിയിച്ചു.

ജൂലൈ ആറിനാണ് കെരാൻ സെക്ടറിലെ ജനറൽ ഏരിയയിൽ തിരച്ചിൽ ആരംഭിച്ചതെന്ന് ചിനാർ കോർപ്‌സ് എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ അറിയിച്ചു. ഈ തിരച്ചിലിലാണ് ഒളിത്താവളം തകർത്തത്. അഞ്ച് എകെ സീരീസ് റൈഫിളുകൾ, ഒമ്പത് എകെ മാഗസിനുകൾ, ഒരു ഹാൻഡ് ഗ്രനേഡ്, വൻതോതിലുള്ള വെടിക്കോപ്പുകൾ, മറ്റ് യുദ്ധസാമഗ്രികൾ എന്നിവ ഇവിടെ നിന്ന് കണ്ടെടുത്തതായി കരസേന അറിയിച്ചു.
أحدث أقدم