ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് പാലാ ഒരുങ്ങി; പതാകദിനം നാളെ


ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് പാലാ ഒരുങ്ങി; പതാകദിനം നാളെ  
യുവതയുടെ സമര പാരമ്പര്യത്തിന്റെ നേരവകാശികളും സന്നദ്ധ സേവനത്തിന്റെ സമകാലിക മാതൃകയുമായ ഡിവൈഎഫ്ഐയുടെ ജില്ലാ സമ്മേളനത്തിന് പാലാ ഒരുങ്ങി.  ജൂലൈ 8,9,10,11 തീയതികളിലാണ് സമ്മേളം
നം. സമ്മേളന സന്ദേശം വിളംബരം ചെയ്ത് ഞായറാഴ്ച ജില്ലയിലാകെ പതാകദിനമായി ആചരിക്കും. ജില്ലാ കേന്ദത്തിലും മുഴുവൻ ബ്ലോക്ക്, മേഖല, യൂണിറ്റ് കേന്ദ്രങ്ങളിലും രാവിലെ പ്രഭാതഭേരിയോടെ പ്രവർത്തകർ പതാക ഉയർ ഉയർത്തും. കൊടിമരങ്ങൾ അലങ്കരിച്ച് സമ്മേളന സന്ദേശം വിളംബരം ചെയ്തുള്ള പോസ്റ്ററുകളും ബോർഡുകളും സ്ഥാപിച്ചാകും പതാക ഉയർത്തൽ.

സമ്മേളനത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി പാലാ  
ബ്ലോക്കിലെ വിവിധ മേഖലകളിൽ ചവരെഴുത്തുകളും പ്രചരണ ബോർഡുകളും ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. 19 വർഷത്തിന് ശേഷമാണ് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് പാലാ വേദിയാകുന്നത്. 2007 ലാണ് ഇതിന് മുൻപ് പാലായിൽ സമ്മേളനം ചേർന്നത്.
സമ്മേളനം നടക്കുന്ന പാലാ ടൗണിൽ കേന്ദ്ര സ്വാഗത സംഘത്തിന്റെയും ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ മേഖല സംഘാടക സമിതികളുടെയും യൂണിറ്റുകളുടെയും നേതൃത്വത്തിലാണ് പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. 
 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി പതാക - കൊടിമര- കപ്പിയും കയറും- ബാനർ ജാഥകൾ, പ്രതിനിധി സമ്മേളനം, സെമിനാർ, യുവജന റാലി, പൊതുസമ്മേളനം എന്നിവ ഉണ്ടാകും. എട്ടിന് വിവിധ കേന്ദങ്ങളിൽനിന്ന് പതാക, കൊടിമരം, കപ്പിയും കയറും, ബാനറുകളും ജാഥയായി എത്തി
നഗരത്തിൽ സംഗമിക്കുന്നതോടെ സമ്മേളനത്തിന് കൊടി ഉയരും. ജൂലൈ അഞ്ചിന് ജില്ലയിലെ മുഴുവൻ ബ്ലോക്കുകളിലും യൂണിറ്റ്, മേഖല കേന്ദ്രങ്ങളിൽ  പതാകദിനം ആചരിക്കും.
9, 10 തീയതികളിലാണ് പ്രതിനിധി സമ്മേളനം.
സ. പുഷ്പൻ നഗറിൽ (പാലാ മുനിസിപ്പൽ ടൗൺഹാൾ)  ഒമ്പതിന് രാവിലെ ആരംഭിക്കുന്ന  പ്രതിനിധി സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി വസിഫ് ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം വൈകിട്ട് നടക്കുന്ന സെമിനാർ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം 10നും തുടരും.
സമ്മേളനത്തിന് സമാപനം  കുറിച്ച് 11ന് വൈകിട്ട് ജില്ല കേന്ദ്രീകരിച്ച് വമ്പിച്ച യുവജന റാലിയും പൊതുസമ്മേളനവും നടക്കും. കെഎസ്ആർടിസി ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന റാല കൊട്ടാരമറ്റത്ത് സമാപിക്കും. തുടർന്ന് സ. എ വി റസൽ നഗറിൽ (ബസ് സ്റ്റാൻഡ് മൈതാനം) ചേരുന്ന പൊതുസമ്മേളനം മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്യും. സമ്മേളനം വൻ വിജയമാക്കാൻ യൂണിറ്റ് തലങ്ങളിൽ വരെ സംഘാടക സമിതികൾ രൂപീകരിച്ച് ഏകോപിച്ചുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. രണ്ട് പതിറ്റാണ്ടിനിടെ പാലായിൽ നടക്കുന്ന സമ്മേളനം വൻ വിജയമാക്കാൻ ബ്ലോക്കിലാകെ വിപുലമായ ഒരുക്കങ്ങൾ നടത്തിവരികയാണെന്ന് സ്വാഗതസംഘം ചെയർമാൻ ലാലിച്ചൻ ജോർജ്, കൺവീനർ അഡ്വ. എൻ ആർ വിഷ്ണു എന്നിവർ അറിയിച്ചു.
أحدث أقدم