തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്….


നഴ്സസ് ശമ്പള വർധനയിൽ അമല, ജൂബിലി ആശുപത്രികൾ വാഗ്ദാനം നടപ്പാക്കാത്തതോടെ തൃശ്ശൂർ ജില്ലയിലെ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്. 48 മണിക്കൂറിനകം ജില്ലാതലത്തിൽ ശക്തമായ സമരം നടത്തും. സമരത്തിന്റെ പശ്ചാത്തലത്തിൽ രോഗികളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ആശുപത്രിയിൽ രോഗികളെ മാറ്റാൻ 48 മണിക്കൂർ സമയം നൽകുമെന്ന് യുഎൻഎ വ്യക്തമാക്കി.

തൃശൂർ അമല ,ജൂബിലി ആശുപത്രികളിൽ സമരം ചെയ്യുന്ന നഴ്സസിന് പിരിച്ചുവിടൽ ഭീഷണിയുമായി മാനേജ്മെന്റ് രം​ഗത്തെത്തിയിരുന്നു. സമരത്തെ തുടർന്ന് ഒഴിവുകൾ മിക്കതും നികത്തിക്കഴിഞ്ഞുവെന്നും സമരക്കാർ ഇനി തിരിച്ച് വന്നാലും കാര്യങ്ങൾ ആലോചിക്കേണ്ടി വരുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി. ഏപ്രിൽ ഒന്നിന് വേതന വർദ്ധനവ് നടപ്പാക്കിയതാണെന്നും അത് ഇപ്പോൾ നടപ്പാക്കിയെന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രചാരണം നടത്തുന്നതെന്നും മാനേജ്മെന്റ് പ്രതിനിധികൾ ആരോപിച്ചു

أحدث أقدم