
നീറ്റ് പരീക്ഷാ വിവാദങ്ങൾ കെട്ടടങ്ങും മുൻപ് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പൊതുയോഗ്യതാ പരീക്ഷയിലും ഗുരുതര വീഴ്ച. ഭിന്നശേഷി മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിലെ റീഹാബിലിറ്റേഷന്‍ കോഴ്‌സുകളിലേക്ക് ജൂൺ 28-ന് നടത്തിയ പ്രവേശന പരീക്ഷയാണ് വിദ്യാർത്ഥികളെ വട്ടംചുറ്റിച്ചത്. ചോദ്യപേപ്പറിലെ തെറ്റായ ‘നെഗറ്റീവ് മാർക്ക്’ നിർദേശമാണ് വിദ്യാർത്ഥികളുടെ അവസരം നഷ്ടമാക്കിയത്