
ആലപ്പുഴ: ആലപ്പുഴ കാക്കാഴത്തെ അധ്യാപക പരിശീലന കേന്ദ്രത്തിൽ നിന്ന് പത്ത് ഫാനുകൾ മോഷ്ടിച്ചു. കട്ടവരെ കുറിച്ച് ഇതുവരെ വിവരമൊന്നും കിട്ടിയിട്ടില്ല. ദേശീയപാതയ്ക്കരികിൽ കാക്കാഴം റെയിൽവേ മേൽപ്പാലത്തിന് കിഴക്കഭാഗത്ത് പ്രവർത്തിക്കുന്ന എസ്എൻവി ടിടിഐയിലാണ് കളളൻ കയറിയത്. കെട്ടിടത്തിൻറെ അറ്റകുറ്റപ്പണിയുടെ ഭാഗമായി 10 സൂക്ഷിച്ചിരുന്ന പത്ത് സീലിംഗ് ഫാനുകളാണ് കളളൻ കൊണ്ടുപോയത്. ഇരുമ്പ് പൈപ്പും കളളൻ കൊണ്ടുപോയി. കെട്ടിടത്തിൻറെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് ജീവനക്കാരൻ നടത്തിയ പരിശോധനയിലാണ് മോഷണ വിവരം പുറത്തറിഞ്ഞത്. വാതിലുകൾ തകർത്തായിരുന്നു മോഷണം. അമ്പലപ്പുഴ പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മേഖലയിലെ സ്ഥിരം കളളൻമാരെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം.