ളാക്കാട്ടൂർ മറ്റപ്പള്ളിയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആത്മഹത്യ ചെയ്ത ചിറപ്പുറത്ത് കുടുംബത്തിന് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.





കൂരോപ്പട:  ളാക്കാട്ടൂർ മറ്റപ്പള്ളിയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്  ആത്മഹത്യ ചെയ്ത ചിറപ്പുറത്ത് കുടുംബത്തിന് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചിറപ്പുറത്ത് കുടുംബത്തിലെ 4 പേരുടെയും ഭൗതികശരീരങ്ങൾ പൊതു ദർശനത്തിനായി രാവിലെ ചേപ്പുംപാറ പള്ളി ഹാളിൽ എത്തിച്ചു. നൂറു കണക്കിനാളുകൾ ഇവരെ ഒരു നോക്ക് കാണാൻ ഓടിയെത്തി. മരിയയും അലനും പഠിച്ചിരുന്ന മറ്റക്കര സ്കൂളിലെ വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട സഹപാഠികളെ യാത്രയാക്കാൻ  വേദനയോടെ എത്തി. 
 ചിറപ്പുറത്ത് വീട്ടിൽ തോമസ് (ജോബി - 50 ), ഭാര്യ ജോത്സന തോമസ് (42), മക്കളായ   മരിയ തെരേസ (17), അലൻ തോമസ് (12)  എന്നിവർക്ക് യാത്രാമൊഴി നൽകാൻ ചാണ്ടി ഉമ്മൻ എം.എൽ.എ, റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി, മുൻ എം.പി തോമസ് ചാഴികാടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെയ്ജി പാലക്കലോടി, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഇ.എസ് വിനോദ്, സുനിൽ തോമസ്, ഗീതാ രാധാകഷ്ണൻ, വിവിധ രാഷ്ടീയകക്ഷി നേതാക്കളായ അനിൽ കൂരോപ്പട, കുഞ്ഞ് പുതുശ്ശേരി, ജെ.ലേഖ, സി.ജി.ഗോപകമാർ, വർഗീസ് താഴത്ത്, ജിജി നാഗമറ്റം, മഞ്ജു പ്രദീപ്, ടോംസൺ ചക്കുപാറ, വിനോദ് മഞ്ഞാലറ്റം, കെ.കെ ഹരി തുടങ്ങിയവർ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. തുടർന്ന് ശുശ്രൂഷകൾക്ക് ശേഷം
സംസ്ക്കാരം  മർത്തമറിയം പള്ളി സെമിത്തേരിയിൽ നടന്നു.
أحدث أقدم