സിക്കിമിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട പാമ്പാടി പത്താഴക്കുഴി കൊച്ചുമറ്റം സ്വദേശി അനീഷ്‌ മോഹനന്റെ സംസ്ക്കാരം നാളെ

 
പാമ്പാടി : സിക്കിമിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട അനീഷ്‌ മോഹനന്റെ മൃതദേഹം ഇന്ന് (24/07/26)രാത്രി 11 ന് കൽക്കട്ടയിൽ നിന്നും എയർ ഇന്ത്യ വിമാന മാർഗം നെടുമ്പാശ്ശേരിയിൽ (25/07/26)രാവിലെ 7മണിയോടെ എത്തിക്കും. രാവിലെ 10 മണിയോടെ ആംബുലൻസിൽ പാമ്പാടി ഗ്രാമ പഞ്ചായത്ത്‌ അതിർത്തിയായ പത്താഴക്കുഴി കൊച്ചുമറ്റത്തെ കൂരോത്തുപറമ്പിൽ വീട്ടിൽ എത്തിക്കും.2 പി എമ്മിന്  മരണാനന്തര കർമങ്ങൾ ആരംഭിക്കും. തുടർന്ന് വീട്ടുവളപ്പിൽ സംസ്കാരം.ബന്ധുക്കളും കമ്പനി അധികൃതരും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
أحدث أقدم