സർക്കാർ നീക്കത്തിനെതിരെ സിപിഎം


മുഖ്യമന്ത്രിക്കെതിരായ പുനർജനി കേസ് എഴുതിത്തള്ളാനുള്ള സർക്കാർ നീക്കത്തിനെതിരെ സിപിഎം. തെളിവില്ലെന്ന് പറഞ്ഞ് കേസ് എഴുതിത്തള്ളുന്നതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സിപിഎം വ്യക്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് ആഭ്യന്ത്രമന്ത്രി പ്രതിക്ക് ക്ലീൻ ചിറ്റ് നൽകുന്നതെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞു. കേസിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ രാജേന്ദ്ര പ്രസാദ് പറഞ്ഞു

പുനർജനി കേസിൽ മുഖ്യമന്ത്രിക്ക് കീൻ ചിറ്റ് നൽകിയ ആഭ്യന്ത്രമന്ത്രിയുടെ പ്രഖ്യാപനം അധികാര ദുർവിനിയോഗമാണെന്ന നിലപാടിലാണ് സിപിഎം. യുകെയിലെ ഒരു പരിപാടിയിൽ വി ഡി സതീശൻ ഫണ്ട് അഭ്യർത്ഥിക്കുന്ന വീഡിയോ പുറത്തുവിട്ട് എഫ്സിആർഎ നിയമങ്ങളുടെ അടക്കം ലംഘനം പുനർജനിയിലുണ്ടെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചിരുന്നു. വിഷയത്തിൽ ജില്ലകളിൽ രാഷ്ട്രീയ പ്രതിഷേധം ഉയർത്തനാണ് നീക്കം.

താൻ ഭയപ്പെട്ടുപോയെന്ന് പറഞ്ഞേക്കെന്ന് പറഞ്ഞ വി ഡി സതീശൻ ശരിക്കും ഭയപ്പെട്ടത് കൊണ്ടാണ് കേസ് എഴുതിത്തള്ളിച്ചതെന്ന് എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് ആരോപിച്ചു.

أحدث أقدم