മുള്ളൻപന്നി വേട്ട….മാംസം വിൽക്കാൻ ശ്രമിച്ച രണ്ട് പേർ ഫോറസ്റ്റ് സംഘത്തിൻ്റെ പിടിയിൽ…


വനത്തിനുള്ളിൽ കെണിവെച്ച് പിടിച്ച മുള്ളൻപന്നിയുടെ മാംസം വിൽക്കാൻ ശ്രമിച്ച രണ്ട് പേരെ വനംവകുപ്പ് അധികൃതർ പിടികൂടി. ഇഞ്ചത്തോട്ടി സ്വദേശി സുനിൽ, മാമലക്കണ്ടം സ്വദേശി രാജു പൊന്നപ്പൻ എന്നിവരെയാണ് നേര്യമംഗലം വനം റേഞ്ചിന് കീഴിലുള്ള ഇഞ്ചത്തോട്ടി ഫോറസ്റ്റേഷൻ സംഘം അറസ്റ്റ് ചെയ്തത്.

നേര്യമംഗലം വനം റേഞ്ചിൽ ഉൾപ്പെടുന്ന ഇഞ്ചത്തോട്ടി ഫോറസ്റ്റേഷൻ പരിധിയിലെ കാട്ടിലാണ് പ്രതികൾ മുള്ളൻപന്നിയെ പിടികൂടാനായി കെണിവെച്ചത്. വന്യജീവിയെ വേട്ടയാടി മാംസം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. പിടിയിലായ പ്രതികളെ കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഇഞ്ചത്തോട്ടി ഫോറസ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി.ജി സന്തോഷ്, ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ടി.എ ഷാജി, വനംവകുപ്പ് ഉദ്യോഗസ്ഥരായ എം. ദിലീപ് കുമാർ, രോഹിത് എം. രാജ്, മിഥുൻ എം.ജി, ഗൗതമി സതീശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. പ്രദേശത്ത് വന്യജീവി വേട്ട തടയുന്നതിനായി വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

أحدث أقدم