ഹോര്‍മുസില്‍ വീണ്ടും ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്‍…


ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും സുരക്ഷിതമാണെന്നും നിയമാനുസൃതമായി സർവീസ് നടത്തുന്ന എല്ലാ കപ്പലുകൾക്കുമായി പാത തുറന്നുനൽകിയിരിക്കുകയാണെന്നും യുഎസ് സെൻട്രൽ കമാൻഡ്.ഹോർമുസ് കടലിടുക്ക് അടച്ചതായും മേഖലയിലെ ഇടപെടലുകൾ അമേരിക്ക അവസാനിപ്പിക്കുന്നത് വരെ കപ്പലുകളെ കടത്തിവിടില്ലെന്നുമുള്ള ഇറാന്റെ പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് യുഎസ് സെൻട്രൽ കമാൻഡ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങൾ, ഭീഷണികൾ എന്നിവ നിലനിൽക്കുന്നുണ്ടെങ്കിലും മേഖലയിൽ നാവിക സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ യുഎസ് സൈന്യം സദാ സന്നദ്ധരാണ്, ഹോർമുസ് കടലിടുക്കിന്മേൽ ഇറാന് യാതൊരുവിധ നിയന്ത്രണവുമില്ല. നിലവിൽ ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമായി മുന്നോട്ട് പോകുന്നുണ്ടെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കുന്നു.

أحدث أقدم