കടന്നൽക്കൂടിനെ പേടിച്ച് സ്കൂളിന് അവധി പ്രഖ്യാപിച്ചു. വടുതല ഗവ.യുപി സ്കൂളിനാണ് ഇന്ന് അവധി നൽകിയത്. സ്കൂളിൽ ഭീമൻ കടന്നൽക്കൂട് കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. സ്കൂളിലെ പ്രധാന കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള ഷീറ്റിലാണ് വലിയ കടന്നൽക്കൂട്.