ചില നേതാക്കളുടെ പെരുമാറ്റം പാർട്ടിയെ ഒന്നാകെ ബാധിച്ചു എന്നാണ് വിമർശനം. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ പരോക്ഷ വിമർശനവുമുണ്ടായി. തിരുത്തൽ അനിവാര്യമാണ് എന്നാണ് നേതാക്കൾ പറഞ്ഞത്. കേന്ദ്ര കമ്മിറ്റി യോഗം ഡൽഹിയിൽ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് അവലോകനത്തിന് വേണ്ടിയാണ് കേന്ദ്രകമ്മിറ്റി യോഗം ചേർന്നത്. ഇന്നലെ കേരളത്തിൽ നിന്നുളള എട്ട് നേതാക്കൾ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന്മേൽ സംസാരിച്ചു. സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് നേതാക്കൾ ഉന്നയിച്ചത്. ചില നേതാക്കളുടെ പെരുമാറ്റം പാർട്ടിയെ ഒന്നാകെ ബാധിച്ചിട്ടുണ്ടെന്നും തിരുത്തൽ അനിവാര്യമാണെന്നും നേതാക്കൾ പറഞ്ഞു. പാർട്ടിക്ക് സംസ്ഥാനത്ത് പലയിടങ്ങളിലും ഐക്യം നഷ്ടമായി എന്നും ഐക്യത്തോടെ കൊണ്ടുപോകുന്നതിൽ നേതാക്കൾക്കും ജാഗ്രതക്കുറവ് ഉണ്ടായി എന്നും വിമർശനമുയർന്നു.