കള്ളാടിയിലെ മണ്ണിടിച്ചിൽ…കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കി സർക്കാർ….


വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ നിർമാണ കമ്പനി കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കി സർക്കാർ. തുരങ്കനിർമാണ മേഖലയിൽ മണ്ണ് നീക്കം ചെയ്യണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും നിർദേശം നൽകിയെങ്കിലും കരാറുകാർ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കുറ്റപ്പെടുത്തി.

കള്ളാടിയിൽ കൂട്ടിയിട്ട മണ്ണ് മാറ്റണമെന്ന് നിർദേശം നൽകിയിരുന്ന യോഗത്തിന്റെ മിനുട്സ് പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ടു.എല്ലാ ഉത്തരവാദിത്തവും കൊങ്കൺ റെയിൽവേയ്ക്കെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീറിന്റെ പ്രതികരണം. സ്വാഭാവികമായ പ്രകൃതി ദുരന്തമല്ലെന്നും അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഇടിഞ്ഞുള്ള മനുഷ്യനിർമിത ദുരന്തമെന്നും മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.

Previous Post Next Post