സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ…പ്രതികാരത്തിന് കാരണം…



തമിഴ്നാട് ഈറോഡ് സത്യമംഗലം സർക്കാർ സ്കൂളിൽ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമം. സംഭവത്തിൽ മുൻ പാചക തൊഴിലാളിയുടെ ഭർത്താവ് ബി അറുമുഖം അറസ്റ്റിലായി. ഭാര്യയെ പാചക ജോലിയിൽ നിന്ന് പിരിച്ചുവിട്ടതാണ് ക്രൂരതയ്ക്ക് കാരണം. ഈറോഡ് ജില്ലയിലെ രാമബയലൂർ ഗ്രാമത്തിലുള്ള സ്കൂളിലാണ് സംഭവം. 

സ്കൂൾ വിദ്യാർഥിയെ ഉപയോഗിച്ചുകൊണ്ട് ഇയാൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ കയ്യിലെ മഞ്ഞ നിറം അധ്യാപകർ കണ്ടെത്തുകയും കൂടുതൽ ചോദ്യം ചെയ്തതോടെ വിവരം പുറത്തറിയുകയുമായിരുന്നു. തന്നെ സഹായിച്ചാൽ പകരം പുതിയ വസ്ത്രങ്ങൾ വാങ്ങിത്തരാമെന്ന് അറുമുഖം വാഗ്ദാനം ചെയ്യുകയും ചെയ്തതായി വിദ്യാർഥി പറഞ്ഞു.

സാമ്പാറിലാണ് ഇയാൾ വിഷം കലർത്താൻ ശ്രമിച്ചത്. തമിഴ്‌നാട് സർക്കാരിന്റെ ക്ഷേമപദ്ധതി പ്രകാരം വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഇവിടെ നൽകിവരുന്നുണ്ട്. 51 വിദ്യാർഥികളാണ് ഈ സ്കൂളിലുള്ളത്. പാചകത്തിലെ നിലവാരക്കുറവ് കാരണമാണ് അലമ്മാളിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.

Previous Post Next Post