ജി സുധാകരനെതിരെ നടപടിയുമായി സിപിഐഎം….



വെല്ലുവിളികള്‍ക്കും പോരിനും പിന്നാലെ അമ്പലപ്പുഴ എംഎല്‍എ ജി സുധാകരനെതിരെ നിയമനടപടിക്കൊരുങ്ങി സിപിഐഎം. ആലപ്പുഴയില്‍ സിപിഐഎമ്മിനെതിരെ നടത്തിയ പ്രസംഗത്തിനെതിരെയാണ് നടപടിയെടുക്കാന്‍ സിപിഐഎം നീക്കം നടത്തുന്നത്. വിവാദ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ജി സുധാകരന് വക്കീല്‍ നോട്ടീസ് അയച്ചു. സിപിഐഎം നേതാവ് വി ജി വിഷ്ണുവാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സിപിഐഎം നേതാക്കള്‍ക്കെതിരായ പൊളിറ്റിക്കല്‍ ക്രിമിനല്‍സ്, കഞ്ചാവ് കടത്തുകാര്‍ തുടങ്ങിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ജി സുധാകരന്റെ പരാമര്‍ശങ്ങള്‍.

തങ്ങളുടെ സമുന്നതരായ നേതാക്കളെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വി ജി വിഷ്ണു പറഞ്ഞു. സജി ചെറിയാനേയും എച്ച് സലാമിനേയും പോലുള്ള നേതാക്കളേയും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരേയും അപമാനിക്കുന്ന വിധത്തിലാണ് ജി സുധാകരന്റെ പരാമര്‍ശങ്ങളെന്നും അത് സഹിച്ചുകൊണ്ടിരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


أحدث أقدم