അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. രണ്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്. കോന്നി സ്വദേശി മധു(42), തട്ട സ്വദേശി സതീഷ്കുമാർ(42) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ട് പേർക്കും ഗുരുതര പരുക്കേറ്റു .
ഇന്നലെ രാത്രി ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഒരു ബൈക്ക് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. അടൂരിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്. ബൈക്കുകളിൽ ഒന്ന് അമിത വേഗതയിലായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നുമാണ് വിവരം.