‘ടൗൺഷിപ്പ് നിർമാണ സ്ഥലത്ത് കൂട്ടിയിട്ട മണ്ണ് നീക്കി’… വിശദീകരണവുമായി വയനാട് ടൗൺഷിപ്പ് കരാർ കമ്പനി…


കൽപ്പറ്റ: വയനാട് ദുരന്ത പുനരധിവാസ ടൗൺഷിപ്പ് നിർമ്മാണ പ്രദേശത്ത് വൻ ആശങ്ക ഉയർത്തി കൂട്ടിയിട്ടിരുന്ന മണ്ണ് പൂർണ്ണമായും നീക്കം ചെയ്തു. കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് (ULCCS) മണ്ണ് മാറ്റിയത്. സർക്കാർ തലത്തിൽ നിന്നും നിർദേശം ലഭിച്ച ഉടൻ തന്നെ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചിരുന്നതായി കമ്പനി അധികൃതർ അറിയിച്ചു.

വയനാട് കള്ളാടിയിലെ തുരങ്ക നിർമ്മാണ സ്ഥലത്തുണ്ടായ ദൌർഭാഗ്യകരമായ മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെയാണ്, വയനാട് ടൗൺഷിപ്പിൽ ശാസ്ത്രീയമല്ലാത്ത രീതിയിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഉടൻ നീക്കാൻ സർക്കാർ അടിയന്തര നിർദേശം നൽകിയത്. മണ്ണ് നീക്കം ചെയ്തില്ലെങ്കിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് സംഭവിച്ചത് പോലുള്ള വലിയ അപകടങ്ങൾക്ക് ഇവിടെയും സാധ്യതയുണ്ടെന്നും, വീഴ്ച വരുത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ഊരാളുങ്കൽ അധികൃതരെ അറിയിച്ചതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി സിദ്ദിഖ് നേരത്തെ വ്യക്തമാക്കിയിരുന്നു

أحدث أقدم