'അമ്മ'യിൽ വീണ്ടും രാജി ; പ്രാഥമിക അംഗത്വം രാജിവെച്ച് രേവതിയും പത്മപ്രിയയും.

നടിമാരായ രേവതിയും പത്മപ്രിയയും സംഘടനയിലെ പ്രാഥമിക അംഗത്വം രാജിവെച്ചു. ‘അമ്മ’യിൽ നടക്കുന്ന വിവാദങ്ങളുടെ പശ്ചാലത്തിലല്ല രാജിയെന്നാണ് വിശദീകരണം.ഒരു ദശാബ്ദ കാലത്തോളം പല ആവശ്യങ്ങൾക്കായി പോരാടി. എന്നാൽ സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൗനവും അകൽച്ചയുമായിരുന്നു മറുപടി. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഉണ്ടായ രാജികൾ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങൾ ആയിരുന്നുവെന്നും നടിമാരുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
أحدث أقدم