ആലുവയിലെ വനിതാ ഹോസ്റ്റലിൽ താമസിക്കുന്ന രഞ്ജിതയുടെ മകൾ ആരതി സുരേഷിനെയാണ് കാണാതായത്. സംഭവത്തിൽ മാതാവിന്റെ പരാതിയിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാവിലെ ഉണർന്നപ്പോഴാണ് കൂടെയുണ്ടായിരുന്ന മകളെ കാണാനില്ലെന്ന കാര്യം രഞ്ജിത അറിയുന്നത്. പെൺകുട്ടിയുടെ പിതാവ് പഞ്ചാബ് സ്വദേശിയാണ്. അടുത്തിടെ രഞ്ജിത ആലപ്പുഴ സ്വദേശിയായ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു.
കാണാതാകുന്നതിന് തൊട്ടുമുമ്പ് പെൺകുട്ടി അമ്മയുടെ മൊബൈൽ ഫോണിൽ നിന്ന് പഞ്ചാബിലുള്ള ചില നമ്പറുകളിലേക്ക് തുടർച്ചയായി വിളിച്ചതായി പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടി പഞ്ചാബിലേക്ക് കടന്നിട്ടുണ്ടാകാമെന്ന സംശയത്തിലാണ് പൊലീസ്.