പാമ്പാടി ,മീനടം ,അയർക്കുന്നം,പള്ളിക്കത്തോട്,പുതുപ്പള്ളി, അയർക്കുന്നം എന്നിവിടങ്ങളിൽ നാളെ ( 21 / 8 / 26 ) വൈദ്യുതി മുടങ്ങും വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ അറിയാം


പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെറുവള്ളിക്കാവ്, കുറ്റിക്കൽ ചർച്ച്, കുറ്റിക്കൽ കണ്ടം , മഞ്ഞാടി അമ്പലം ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാവേലി,മീനടം വെസ്റ്റ് ട്രാൻസ്ഫോർമറുകളിൽ മരം മുറിക്കുന്നതിനാൽ നാളെ രാവിലെ 9.30 മുതൽ ഉച്ചക്കുശേഷം 3 മണി വരെ വൈദ്യുതി മുടങ്ങും.


അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ പറമ്പുകര, മറവത്തുചിറ, മേത്തപറമ്പ്, പാറേവളവ്, ചാരത്തുപടി, കല്ലിട്ടുനട എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഭാഗങ്ങളിൽ നാളെ രാവിലെ 9:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

പള്ളിക്കത്തോട് :- നാളെ പകൽ 9.00 മുതൽ 5.00 വരെ കയ്യൂരി ഒന്നാം മൈൽ, കാക്കത്തോട്, അരുവിക്കുഴി, നെയ്യാറ്റുശ്ശേരി ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൂരക്കുറ്റി ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും
Previous Post Next Post