സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24 ന് തുടക്കം….ഘോഷയാത്രയില്‍ മുഖ്യാതിഥി ….




തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന് ഈ മാസം 24 ന് തുടക്കമാകും. തലസ്ഥാന നഗരത്തില്‍ 35 വേദികളിലായി 340 ലേറെ കലാപരിപാടികള്‍ ഒരാഴ്ചത്തെ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറുമെന്ന് ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂവായിരത്തോളം കലാകാരന്‍മാരും അണിയറ പ്രവര്‍ത്തകരും ഈ പരിപാടികളുടെ ഭാഗമാകും.

24ന് വൈകിട്ട് 5.30ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ വാരാഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും. സിനിമാതാരം കുഞ്ചാക്കോ ബോബനാണ് മുഖ്യാതിഥി. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി സിനിമാതാരം ശോഭന അവതരിപ്പിക്കുന്ന നൃത്തം നിശാഗന്ധിയില്‍ നടക്കും. 30ന് നിശ്ചല ദൃശ്യങ്ങളുള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന സമാപന ഘോഷയാത്രയില്‍ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 13 ജില്ലകളിലും ഡിടിപിസിയുടെ നേതൃത്വത്തില്‍ ടൂറിസം കേന്ദ്രങ്ങളില്‍ ഈ ദിവസങ്ങളില്‍ കലാപരിപാടികള്‍ നടക്കും.
أحدث أقدم