ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാഹനം വില 2856 കോടി രൂപ വെറുതെ പൊടി പിടിച്ചു കിടക്കുകയാണ്.അത് ഇവിടെ എങ്ങുമല്ല പാർക്ക് ചെയ്തിരിക്കുന്നത് !




വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകാം. പക്ഷേ ഉള്ളതാണ്..! മനുഷ്യൻ നിർമ്മിച്ച ഏറ്റവും ചെലവേറിയ കാർ ഇപ്പൊ ആരും ഓടിക്കാനില്ലാതെ ചന്ദ്രനിൽ കിടപ്പുണ്ട്. അതും ഒന്നല്ല മൂന്നെണ്ണം..!!

1971 ലും 72 ലുമായി നടന്ന അപ്പോളോ 15, 16, 17 ദൗത്യങ്ങളിലെ സഞ്ചാരികൾക്ക് ഓടിക്കാൻ കൊണ്ടുപോയ കാറുകളാണ് ഏതാനും കിലോമീറ്ററുകൾ മാത്രം സഞ്ചരിച്ച് ഉപേക്ഷിക്കപ്പെട്ടത്.

210 കിലോ ഭാരമുള്ള ഈ ഇലക്ട്രിക് കാറുകളെ Lunar Roving Vehicle (LRV) എന്നാണ് വിളിക്കുന്നത്. 
വിമാന നിർമാണ കമ്പനിയായ ബോയിംഗ് നിർമ്മിച്ചു നൽകിയ ഈ വാഹനത്തിന് അന്ത കാലത്ത് 3.8 കോടി ഡോളർ ചിലവ് വന്നു. ഇപ്പൊ അതിൻ്റെ മൂല്യം 30 കോടി ഡോളർ ആണ്. അതായത് 2856 കോടി ഇന്ത്യൻ ഉറുപ്പിക..!!!
ഇതിന്റെ യഥാർത്ഥ വില അവിടെയും നിൽക്കില്ല 
ഈ പറഞ്ഞത് വെറും നിർമ്മാണ ചിലവ് മാത്രമാണ്. നിർമ്മാണച്ചെലവിനൊപ്പം Apollo ദൗത്യത്തിൽ ഈ വാഹനത്തെ ഉൾപ്പെടുത്തുമ്പോ ഈ ചിലവ് ഇനിയും കൂടും.

അതുപോലത്തെ മൂന്നെണ്ണം.. ഇപ്പൊ എന്താ ചന്ദ്രനിൽ ആരും വണ്ടിയോടിച്ചു കളിക്കാത്തത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതിൽ നിന്ന് കിട്ടും.

ഭൂമിയുടെ ഗുരുത്വാകർഷണത്തിന്റെ വെറും 1/6 മാത്രമുള്ള ചന്ദ്രനിൽ സഞ്ചരിക്കാൻ രൂപകൽപ്പന ചെയ്ത ഈ വാഹനം, അതിശൈത്യവും അത്യുഷ്ണവും നിറഞ്ഞ അന്തരീക്ഷത്തിലും പ്രവർത്തിക്കേണ്ടതായിരുന്നു. രണ്ട് ബഹിരാകാശ യാത്രികരെയും ശാസ്ത്രീയ ഉപകരണങ്ങളെയും ചന്ദ്രോപരിതലത്തിലൂടെ കിലോമീറ്ററുകളോളം കൊണ്ടുപോകുകയും വേണം.

അലുമിനിയവും ടൈറ്റാനിയവും ഒക്കെ ഉപയോഗിച്ച് നിർമ്മിച്ച ഈ വാഹനം അന്തരീക്ഷമില്ലാത്ത ചന്ദ്രനിൽ കോടിക്കണക്കിന് വർഷങ്ങൾ ഇനിയും ഒരു നാശവും തുരുമ്പും ഇല്ലാതെ അവശേഷിക്കും.!!

55 വർഷത്തിലേറെയായി, ഭൂമിയിൽ നിന്ന് ഏകദേശം 3.8 ലക്ഷം കിലോമീറ്റർ അകലെ, മനുഷ്യൻ നിർമ്മിച്ച ആ വാഹനം മറ്റൊരു ലോകത്ത് പാർക്ക് ചെയ്തിരിക്കുന്നു, ആർക്കും തൊടാനാകാതെ...!


Previous Post Next Post