ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി ഇന്ന് ബി.ജെ .പി വന്ദേമാതരം സദസ്സുകള്‍ സംഘടിപ്പിക്കും.


        

തിരുവനന്തപുരം:സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വന്ദേമാതരം ആലപിക്കാതിരുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി  സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പൊതുപങ്കാളിത്തത്തോടെ വന്ദേമാതരം സദസ്സുകള്‍ സംഘടിപ്പിക്കും. ജമാ അത്തെ ഇസ്ലാമി- മുസ്ലിം ലീഗ് വര്‍ഗീയ വിഭജന അജണ്ടയ്‌ക്കെതിരെയാണ് പരിപാടിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് അറിയിച്ചു.

മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഭയന്നാണ് സംസ്ഥാന സര്‍ക്കാര്‍ വന്ദേമാതരം ഔദ്യോഗിക പരിപാടികളില്‍ നിന്ന് ഒഴിവാക്കിയതെന്ന് അഡ്വ. എസ്. സുരേഷ് ആരോപിച്ചു. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ ദേശീയതയുടെ പ്രതീകമായ വന്ദേമാതരത്തെ അവഗണിക്കുന്ന സമീപനം കേരളത്തിന്റെ പാരമ്പര്യത്തിനും സ്വാതന്ത്ര്യസമര ചരിത്രത്തിനും അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.


Previous Post Next Post