യുഎഇയിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത; താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും...



അബുദാബി യുഎഇയിൽ ഈ
ആഴ്ച വേനൽച്ചൂടിനൊപ്പം മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻഎംസി). ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. കിഴക്കൻ മേഖലകളിൽ ഉച്ചയോടെ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്.

തീരദേശങ്ങളിലും ദ്വീപുകളിലും താപനില 45 ഡിഗ്രി വരെ ഉയർന്നേക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴ സാധ്യത കൂടുതൽ ശക്തമാകും.

പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ കാഴ്‌ചാ പരിധി കുറയാൻ ഇടയുണ്ട്. ആഴ്ചയുടെ അവസാനത്തോടെ തീരദേശങ്ങളിൽ ചൂടിന് നേരിയ ശമനമുണ്ടാകുമെങ്കിലും മൂടൽമഞ്ഞ് തുടരാൻ സാധ്യതയുണ്ടെന്നും അറിയിച്ചു.
أحدث أقدم