50ലേറെ ക്രിമിനൽ കേസുകൾ… കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി…



കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി പൊലീസാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റി. നിരവധി കേസുകളിൽ അറസ്റ്റുവാറന്റ് നിലനിൽക്കുന്നതിനിടെയാണ് നടപടി. കഴിഞ്ഞ മാസം സ്പായിലെത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും അനീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ മൈസൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

കേരളത്തിൽ മാത്രം 50ലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് മരട് അനീഷ്. തമിഴ്നാട്ടിലും കർണാടകയിലുമായി സ്വർണക്കവർച്ച ഉൾപ്പെടെയുള്ള കേസുകളും ഇയാൾക്കെതിരെയുണ്ട്. കർണാടകയിൽ അഞ്ച് കേസുകളും തമിഴ്നാട്ടിൽ മൂന്ന് കേസുകളുമാണ് നിലവിലുള്ളത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിൽ നാലും വധശ്രമ കേസുകളാണ്. കഴിഞ്ഞ വർഷം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്നതിനിടെ അനീഷിനെ വധിക്കാൻ ശ്രമം നടന്നിരുന്നു. സംഭവത്തിൽ അമ്പായത്തോട് അഷ്റഫ്, ഹുസൈൻ കൊച്ചി എന്നിവർ അറസ്റ്റിലായിരുന്നു. അനീഷ് നടത്തിയ ക്വട്ടേഷനുമായി ബന്ധപ്പെട്ട കുടിപ്പകയുടെ ഭാഗമായാണ് ജയിലിൽവെച്ച് വധശ്രമമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പശ്ചാത്തലത്തിലാണ് അനീഷിനെതിരെ കാപ്പ നിയമപ്രകാരമുള്ള നടപടി സ്വീകരിച്ചത്

أحدث أقدم