ഈ കൊള്ളയ്ക്ക് കേരളം വലിയ വില നല്‍കേണ്ടിവരുമെന്നും മാത്യൂ കുഴല്‍ നാടന്‍ ആരോപിച്ചു. ആരോപണങ്ങളില്‍ പിണറായി വിജയന്റെ മൗനം കേരളത്തിലെ ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ ആകില്ലെന്നും കൈകള്‍ ശുദ്ധമാണെന്ന് ഇനി പിണറായിക്ക് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ ഡിയുടെ വെളിപ്പെടുത്തലില്‍ സിപിഎമ്മിന്റെ പ്രതികരണം കാണാനും തനിക്ക് ആഗ്രഹമുണ്ടെന്നും മാത്യൂ കുഴല്‍ നാടന്‍ കൂട്ടിച്ചേര്‍ത്തു.