മാവേലി വേഷം കെട്ടിയയാളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച സംഭവത്തിൽ ഒടുവിൽ..



ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് മാവേലി വേഷം കെട്ടി ഓണപ്പരിപ്പാടിക്കെത്തിയ ആളുടെ ശരീരത്തില്‍ തട്ടുകടക്കാരന്‍ തിളച്ച എണ്ണ ഒഴിച്ചെന്ന പരാതി ഒത്തുതീര്‍പ്പായി. പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കാനെത്തിയപ്പോഴാണ് മാവേലി വേഷം കെട്ടിയ ചന്ദ്രബാബുവും തിളച്ച എണ്ണ ഒഴിച്ച അഷറഫും തമ്മില്‍ പരസ്പരം ധാരണയിലെത്തിയത്. പുളളിക്കണക്കില്‍ തട്ടുകട നടത്തുന്ന അഷറഫാണ് മാവേലിയുടെ ശരീരത്തില്‍ തിളച്ച എണ്ണ കോരി ഒഴിച്ചത്. അവിട്ടം നാളില്‍ സന്ധ്യയ്ക്കാണ് മാവേലി വേഷം കെട്ടിയിറങ്ങിയ കരുനാഗപ്പളളി സ്വദേശി ചന്ദ്രബാബുവിന് നേരെ ഈ വിധം അക്രമമുണ്ടായത്. പരാതിയുമായി ഇന്ന് ചന്ദ്രബാബു പൊലീസ് സ്റ്റേഷനിലെത്തി. എണ്ണയൊഴിച്ച അഷറഫും എത്തി. പക്ഷേ സ്റ്റേഷനില്‍ വച്ച് രണ്ടു പേരും പിണക്കം മറന്നു. പറ്റിയ തെറ്റിന് അഷറഫ് മാപ്പു ചോദിക്കുകയും ചന്ദ്രബാബു മാപ്പപേക്ഷ അംഗീകരിക്കുകയും ചെയ്തു. ഒത്തുതീര്‍പ്പായെന്ന് എഴുതി നല്‍കി ഇരുവരും സ്റ്റേഷനില്‍ നിന്ന് മടങ്ങി.

أحدث أقدم