കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരൻ്റെ മൃതദേഹം കണ്ടെത്തി




കൊല്ലം: കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കന്നേറ്റി കായലിൽ കൊതുകുമുക്കിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പടനായർകുളങ്ങര തെക്ക് അറയ്ക്കൽ വീട്ടിൽ നൗഷാദ്–ഷെമീമ ദമ്പതികളുടെ മകൻ ബിലാൽ (12) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ടാണ് ബിലാലിനെ കാണാതായത്. പടനായർകുളങ്ങര തെക്ക് ഗവ. വെൽഫെയർ യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. കരുനാഗപ്പള്ളി നഗരസഭ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ ബിലാൽ സൈക്കിളുമായി പോകുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ കന്നേറ്റി കായലിലെ വള്ളംകളി പവലിയന് സമീപത്തുനിന്ന് വിദ്യാർഥിയുടെ ചില വസ്ത്രങ്ങളും ചെരിപ്പും സൈക്കിളും കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് കായലിൽ തിരച്ചിൽ ശക്തമാക്കിയത്. തുടർന്നുള്ള പരിശോധനയിലാണ് കൊതുകുമുക്കിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.
Previous Post Next Post