ഇനി അജ്ഞാത ലിങ്ക് കണ്ട് ഭയപ്പെടേണ്ട!, ഫുൾ പ്രൊട്ടക്ഷന്..


ഒരു ലിങ്ക് ഉണ്ടല്ലോ? നമ്പറും പരിചയമില്ല. ഇത് ഒരു കെണിയാണോ?. ഇത്തരം അനുഭവം ഉണ്ടാവാത്തവർ ചുരുക്കമായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ ഇതൊരു സൈബർ തട്ടിപ്പാണോ എന്ന് തിരിച്ചറിയാൻ കേരള പൊലീസ് സഹായിക്കും. സൈബർ തട്ടിപ്പിൽ നിന്ന് രക്ഷിക്കാൻ കേരള പൊലീസ് സൈബർ ഡിവിഷൻ വികസിപ്പിച്ചെടുത്ത ഔദ്യോഗിക സൈബർ സുരക്ഷ ചാറ്റ് ബോട്ട് ആയ സൈബർ വാൾ സഹായം നൽകുമെന്ന് കേരള പൊലീസ് അറിയിച്ചു. നൂതനമായ ഓൺലൈൻ തട്ടിപ്പുകളും ഭീഷണികളും തിരിച്ചറിയാനും വിലയിരുത്താനും അവയിൽ നിന്ന് സംരക്ഷണം ലഭിക്കാനും സൈബർ വാൾ പ്രയോജനപ്പെടുത്താവുന്നതാണ്.

City & Local Guides

ഫോൺ നമ്പറുകൾ, ബാങ്ക് വിവരങ്ങൾ, വെബ്‌സൈറ്റ് ലിങ്കുകൾ, ഇ-മെയിൽ, ഐപി അഡ്രസുകൾ, എസ്എംഎസ്, ആപ്ലിക്കേഷൻ ഫയലുകൾ എന്നിവയുടെ വിശ്വാസ്യത പരിശോധിക്കാൻ സഹായിക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഇനിമുതൽ സംശയാസ്പദമായ സാഹചര്യത്തിൽ പകച്ചുനിൽക്കാതെ സൈബർ വാളിന്റെ ചാറ്റ് ബോട്ട് നമ്പറായ 9497964163ലേക്ക് വിവരങ്ങൾ കൈമാറി വിശ്വാസ്യത ഉറപ്പുവരുത്താവുന്നതാണെന്നും കേരള പൊലീസ് അറിയിച്ചു

Previous Post Next Post