കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഇടപെടൽ; ഓണത്തിന്..



ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം വഴി ബെംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയിൽ മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ കൂടി അനുവദിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഇടപെടലിനെ തുടർന്നാണ് പ്രത്യേക സർവീസുകൾ അനുവദിച്ചത്. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട സ്റ്റേഷനുകളിൽ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.

ഓണക്കാലത്ത് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി ന്യൂഡൽഹിയിൽ റെയിൽവേ മന്ത്രിയെയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിൽ കണ്ടിരുന്നു. മാവേലിക്കര മണ്ഡലത്തിലെ യാത്രക്കാരും വിവിധ യാത്രക്കാരുടെ സംഘടനകളും ഉന്നയിച്ച ആവശ്യങ്ങളും റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർച്ചയായ ഇടപെടലിന്റെ ഫലമായാണ് മൂന്ന് പ്രത്യേക സർവീസുകൾ കൂടി അനുവദിച്ചിരിക്കുന്നത്.

أحدث أقدم