അർജുൻ ആയങ്കിക്ക് വീണ്ടും കുരുക്ക്… ഒളിവിൽ സഞ്ചരിക്കാൻ ഉപയോ​ഗിച്ച കാർ…


കൊച്ചി: അർജുൻ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രൊഡക്ഷൻ വാറണ്ട് പ്രകാരം തലശ്ശേരി സബ് ജയിലിൽ ഹാജരാക്കിയ ശേഷമാണ് അർജുനെ എറണാകുളത്തേക്ക് കൊണ്ടുപോയത്. ഊന്നുകൽ എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കിയെ ചോദ്യം ചെയ്യുന്നതിനും തുടർനടപടികൾക്കുമായി എറണാകുളത്തേക്ക് കൊണ്ടുപോയതായാണ് വിവരം.

City & Local Guides

അതേസമയം, അർജുൻ ആയങ്കി ഒളിവിൽ സഞ്ചരിക്കാൻ ഉപയോഗിച്ചിരുന്ന കാറും പൊലീസ് പിടികൂടി. അർജുന്റെ ബന്ധുവായ കുട്ടന്റെ ഉടമസ്ഥതയിലുള്ള കാറാണ് പിടിച്ചെടുത്തത്. തളിപ്പറമ്പിൽ ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ അർജുൻ ആയങ്കി സഞ്ചരിച്ചിരുന്നത് ഈ കാറിലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. കാറും മറ്റ് തെളിവുകളും കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധിച്ചുവരികയാണ്.

أحدث أقدم