കോട്ടുകാൽ പയറ്റുവിളയിൽ വീടിന്റെ മുൻവാതിൽ തകർത്ത് മേശക്കുളളിൽ സൂക്ഷിച്ചിരുന്ന നാലരലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. പയറ്റുവിള എം.എൽ. സദനത്തിൽ മോഹനന്റെ മകൻ ജിൻസാബിന്റെ വിവാഹ മോതിരമുൾപ്പെട്ട ആഭരണങ്ങളും പേഴ്‌സിലുണ്ടായിരുന്ന 4000 രൂപയുമാണ് മോഷ്ടിച്ചത്. ബന്ധുവീട്ടിൽ പോയി വെളളിയാഴ്ച വൈകിട്ട് രാത്രിയിൽ വീട്ടിലെത്തിയപ്പോഴായിരുന്നു മോഷണമറിയുന്നത്. മുൻവാതിൽ പൊളിച്ച് കയറിയ മോഷ്ടാവ് അകത്തുകയറിയശേഷം മോഷണത്തിനുശേഷം പിൻവാതിൽ തുറന്നായിരുന്നു രക്ഷപ്പെട്ടത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. വിഴിഞ്ഞം പോലീസ് കേസെടുത്തു.
വിഴിഞ്ഞത്ത് വീടുകുത്തിത്തുറന്ന് കവർച്ച….മോഷണം പോയത് നാല് ലക്ഷം രൂപയുടെ ആഭരണങ്ങൾ….
ജോവാൻ മധുമല
0