പരവതാനി വിരിച്ചില്ല.. കാറിൽ നിന്ന് ഇറങ്ങാതെ മന്ത്രി കെ എം ഷാജി


        
 

പരവതാനി വിരിച്ചില്ല ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ മന്ത്രി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജിയാണ് ആലപ്പുഴ ബീച്ചിൽ നടന്ന കുടുംബശ്രീ സംസ്ഥാന വിപണമേളയിൽ പരപതാനി വിരിക്കാത്തതിനെ തുടർന്ന് കാറിൽ നിന്നിറങ്ങാതിരുന്നത്. പെട്ടെന്ന് തന്നെ സംഘാടകർ പരവതാനിയൊരുക്കി മന്ത്രിയെ വേദിയിലേക്ക് ആനയിച്ചു. മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ കെഎം ഷാജിയാണ് രാവിലെ കുടുംബശ്രീയുടെ സംസ്ഥാനതല ഓണം വിപണമേളയുടെ ഉദ്ഘാടനത്തിന് ആലപ്പുഴ ബീച്ചിൽ എത്തിയത്.

10 മണിയോടെ മന്ത്രി പരിപാടിയിൽ പങ്കെടുക്കാൻ എത്തി എന്നാൽ റോഡിൽ നിന്നും ഇറങ്ങി മണ്ണിലൂടെ വേദിയിലേക്ക് എത്താൻ മന്ത്രി ബുദ്ധിമുട്ട് അറിയിച്ചു തുടർന്ന് പരവതാനി വിരിച്ച് സംഘാടകർ മന്ത്രിയെ വേദിയിലേക്ക് ആനയിച്ചു. വേദിയിൽ ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി കുടുംബശ്രീ അംഗങ്ങളെ മന്ത്രി താക്കീത് ചെയ്തു. മന്ത്രിമാരുടെ അളിഞ്ഞ പ്രസംഗം കേൾക്കാൻ വേദി നിറയ്ക്കാൻ പോയിരിക്കേണ്ടവരല്ല കുടുംബശ്രീക്കാർ എന്നും മന്ത്രി പറഞ്ഞു. വകുപ്പിന്റെ ഒരു മന്ത്രി എന്ന നിലയിലാണ് താൻ ഇത് പറയുന്നതെന്നും കെ എം ഷാജി പറഞ്ഞു.

 
 
أحدث أقدم