പാലക്കാട്: ലുങ്കിയുടുത്ത് ദേശീയപതാക ഉയർത്തി വി.ടി. ബൽറാം എംഎൽഎ. തൃത്താല പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിലാണ് ബൽറാം ലുങ്കിയുടുത്ത് പതാക ഉയർത്തിയത്. ഇതിന്റെ ചിത്രം സമൂഹമാധ്യമത്തിലൂടെ അദ്ദേഹം പങ്കുവെച്ചു. ‘സ്വാതന്ത്ര്യത്തിന്റെ അടരുകൾ പലതാണ്. വസ്ത്രധാരണത്തിലും സ്വാതന്ത്ര്യം, വിവേചനങ്ങൾക്കും വേർതിരിവുകൾക്കുമെതിരായ സ്വാതന്ത്ര്യം’ എന്നാണ് ചിത്രം പങ്കുവെച്ച് ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്. വേറിട്ട വസ്ത്രധാരണത്തോടെയുള്ള സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

VT ബൽറാം MLA ഫേസ്ബുക്കിൽ കുറിച്ചത്

വസ്‌ത്രധാരണത്തിനുള്ള സ്വതന്ത്ര്യം,
വിവേചനങ്ങൾക്കും വേർതിരിക്കലുകൾക്കുമെതിരായ സ്വതന്ത്ര്യം,
സാംസ്‌ക്കാരിക ശീലങ്ങളെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം,
അഭിമാനകരമായ അസ്‌തിത്വത്തിനള്ള സ്വാതന്ത്ര്യം,

അങ്ങനെ സ്വതന്ത്ര്യത്തിൻ്റെ അടരുകൾ പലതാണ്,
അവയോരോന്നിനും വേണ്ടി പോരാടുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.

തൃത്താല പഞ്ചായത്തിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു.

ഏവർക്കും സ്വതന്ത്ര്യ ദിനാശംസകൾ