സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പില്ല, കേസുകൾ പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗം’


സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ ജനറൽ സെക്രട്ടറി എം എ ബേബി. സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചരണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്നും പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ എന്നുമായിരുന്നു എംഎ ബേബിയുടെ പ്രതികരണം. എന്താണ് എഐസിസി ആസ്ഥാനത്ത് നടന്നത് എന്നതിൽ കോൺഗ്രസ്‌ തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും എംഎ ബേബി പറഞ്ഞു. തലച്ചോറിൽ നക്സലിസം ഉള്ളവരെക്കാൾ തലച്ചോറിൽ ഗോഡ്സെ കൊണ്ട് നടക്കുന്നവരാണ് അപകടമെന്നും അവരാണ് എതിരാളികളെ ഇല്ലാതെയാക്കുന്നതെന്നും എം എ ബേബി വിമർശിച്ചു. അതേസമയം കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചത്തിൽ വ്യക്തത വരുത്തണമെന്നും എംഎ ബേബി പറഞ്ഞു.

അതിനിടെ ദേശീയ പരീക്ഷ ഏജൻസിയുടെ പിഴവുകൾ ആവർത്തിക്കുകയാണെന്ന് വിമർശിച്ച എംഎ ബേബി, ഐഐടി ഉൾപ്പെടെ പരീക്ഷകൾ മാത്രം കേന്ദ്രീകൃതമായി നടത്തണമെന്നും, മറ്റ് പരീക്ഷകൾ വികേന്ദ്രീകൃത രീതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ടു. കേരളത്തിലെ പ്രതിപക്ഷ ഉപനേതൃപദവി ചർച്ചചെയ്ത് തീരുമാനിക്കുമെന്നും അത് ദേശീയതലത്തിൽ നിലപാടുക്കേണ്ട വിഷയമല്ല എന്നും അദ്ദേഹം വ്യക്തമാക്കി

أحدث أقدم