യുവതിയെ കൊന്ന് ബിരിയാണി വച്ചു; ശരീരഭാഗം പെട്ടിയിലാക്കി ട്രെയിനിൽ അയച്ചു; പ്രതികളിലേക്ക് എത്തിച്ച തുമ്പ്..


സത്രീയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ കഷണങ്ങളാക്കി സ്യൂട്ട്‌കെയ്‌സിലാക്കി പ്രതികൾ ട്രെയിനിലയച്ചു. ബാക്കി ഭാഗങ്ങൾ ബിരിയാണി വയ്്ക്കുകയും ചെയ്തു. ഒഡീഷക്കാരിയായ യുവതി ഹിദായത്ത് നിഷയാണ് കൊല്ലപ്പെട്ടത്. ഇവർ താമ്പരത്തെ സ്വകാര്യ കമ്പനി ജീവനക്കാരിയാണെന്ന് പൊലീസ് പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളെ മണിപ്പൂരിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ആഗ്ര റെയിൽവേ സ്റ്റേഷനിൽ എത്തിയ തമിഴ്നാട് എക്‌സ്പ്രസ് ട്രെയിനിൽ യുവതിയുടെ ശരീരഭാഗങ്ങൾ അടങ്ങിയ സ്യൂട്ട്‌കേസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്യൂട്ട്‌കേസിനുള്ളിൽ നിന്ന് കണ്ടെടുത്ത ഒരു പ്ലാസ്റ്റിക് കവർ ചെന്നൈയിലെ ഒരു തുണിക്കടയുടേതാണെന്ന് വ്യക്തമായതോടെയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ചെന്നൈ സെൻട്രലിലെയും സമീപപ്രദേശങ്ങളിലെയും 350ലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്.

ചെന്നൈ റെയിൽവേ സ്റ്റേഷനിൽ എത്തിയ ദമ്പതികൾ ട്രെയിനിൽ യുവതിയുടെ മൃതദേഹഭാഗങ്ങൾ അടങ്ങിയ സ്യൂട്ട് കേസ് ഉപേക്ഷിച്ച ശേഷം മടങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ദമ്പതികളുടെ വീട്ടിൽ എത്തിയത്. അവിടെ ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി മുറിച്ച നിലയിലും ചില ശരീരഭാഗങ്ങൾ ബിരിയാണി വച്ച നിലയിലും കണ്ടെത്തി.

കൊലയ്ക്ക് പിന്നാലെ ഒളിവിൽ പോയ 22 കാരൻ മാണിക് ലസ്‌കറെ ഗുഡുവാഞ്ചേരി പൊലീസ് മണിപ്പൂരിൽ നിന്നാണ് പിടികൂടിയത്. അതേസമയം, ലസ്‌കറിന്റെ ഭാര്യ ഭഗമതി മാജി ഇപ്പോഴും ഒളിവിലാണ്. അവരെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘം ഒഡീഷയിലും ബിഹാറിലും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊലപാതകം, ശരീരഭാഗങ്ങൾ വെട്ടിനുറുക്കൽ, അവശിഷ്ടങ്ങൾ ഉപേക്ഷിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
أحدث أقدم