ദുബായിലെ ഗ്യാസ് സിലിണ്ടർ സ്ഫോടനം: പരുക്കേറ്റ മലയാളി യുവാവ് മരിച്ചു...




ദുബായ്:  ഇന്നലെ ദുബായ് ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂമിലുണ്ടായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ പരുക്കേറ്റ മലയാളി യുവാവ് മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ (27) ആണ് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്.
അപകടത്തിൽ ഒരാൾ സംഭവദിവസം തന്നെ മരിച്ചിരുന്നു

അപകടം നടന്ന "ദ് കാർ സൂപ്പർ സ്റ്റോർ' ഷോറൂമിൽ വിഡിയോഗ്രാഫറായി ജോലി ചെയ്തുവരികയായിരുന്ന ഷിജിൻ, എട്ടു മാസം മുൻപാണ് ദുബായിൽ എത്തിയത്. പാലക്കാട് സ്വദേശിനി ശ്രുതി മോഹനാണ് ഭാര്യ.
വിവാഹം കഴിഞ്ഞ് 1 വർഷം ആകുന്നതേയുള്ളൂ. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.
أحدث أقدم