കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ കയറിപ്പിടിച്ചു…..സഹയാത്രികനെ…



ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബാലുശ്ശേരി കാക്കൂര്‍ സ്വദേശി ചാലങ്ങോട്ട് മനയില്‍ ബിജുവി(53) നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് അനിഷ്ട സംഭവമുണ്ടായത്. കോഴിക്കോട് നിന്നും കണ്ണൂര്‍ ഭാഗത്തേയ്ക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന വടകര സ്വദേശിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്.

ബസ് മാനാഞ്ചിറ എത്തിയപ്പോള്‍ യുവതിയുടെ സ്വകാര്യ ഭാഗത്ത് കൈവെച്ചുകൊണ്ട് ബിജു ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അതിജീവിത ബഹളം വെച്ചതോടെ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും സംഭവത്തില്‍ ഇടപെടുകയും ബസ് നടക്കാവ് പോലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ നടക്കാവ് പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ശ്രീജേഷിന്റെ നേതൃത്വത്തില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ ബിജുവിനെ റിമാന്റ് ചെയ്തു.

أحدث أقدم