വിനോദ യാത്രാസംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു….കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 7 പേര്‍ക്ക്….



ദേശീയപാതയില്‍ താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം. ഏഴുപേര്‍ക്ക് പരിക്കേറ്റു. വയനാട്ടില്‍ വിനോദയാത്ര പോയി തിരികെ വരികയായിരുന്ന മഞ്ചേരി ഒറ്റപ്പള്ളിക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ഷഹന (13), റഹീമ, ഷഹീറ (33), നഹീം (11), ഇസ്മയില്‍(18), സിയാദ്(21), ഖദീജ(63) എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇന്ന് വൈകീട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണ്‍ തകര്‍ന്ന് പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചു

أحدث أقدم